കണ്ണൂർ കോർപ്പറേഷന്റെ വിദ്യാഭ്യാസ സമിതി യോഗം 11 -11 -16 വെള്ളിയാഴ്ച ശിക്ഷക് സദനിൽ വെച് കോർപറേഷന്റെ ഭാഗമായുള്ള 7 സോണലിലെയും എല്ലാ വിദ്യാലയങ്ങളിൽ നിന്നുമുള്ള പ്രധാന അധ്യാപകർ പി ടി എ പ്രസിഡന്റ് ,കൗൺസിലർമാർ എന്നിവരുടെ പങ്കാളിത്തത്തോടെ നടന്നു .യോഗത്തിൽ മേയർ കുമാരി ഇ പി ലത ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന മൊയ്‌ദീൻ ,ബി പി ഒ മാർ ,കണ്ണൂർ നോർത്ത് എ ഇ ഒ എന്നിവർ നേതൃത്വം നൽകി .സി ആർ സി പ്രവർത്തന അവലോകനവും ഡിസംബർ മാസത്തെ പ്രവർത്തന ആസൂത്രണവും നടന്നു .ഡി പി ഒ ഡോ .പി വി പുരുഷോത്തമൻ എസ് എസ് എ യുടെ വിവിധ പ്രവർത്തന പദ്ധതികൾ യോഗത്തിൽ പങ്കുവെച്ചു .
No comments:
Post a Comment