വിഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ സൗത്ത് ബി ആർ സി യുടെ ആഭിമുഖ്യത്തിൽ 1 ,2 ,3 തീയ്യതികളിലായി വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി .ഒന്നാം തീയ്യതി തോട്ടട ഗവ ഹയർസെക്കണ്ടറി സ്കൂളിൽ ഔപചാരിക ഉദ്‌ഘാടനം കർമ്മം നടന്നു.കണ്ണൂർ കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷാഹിന മൊയ്‌തീൻ ആണ് ചടങ്ങ് ഉദ്‌ഘാടനം ചെയ്തത്.പ്രസ്തുത ചടങ്ങിൽ കുമാരി അഞ്ജന (വൈകല്യത്തെ അതിജീവിച്ച ചിത്രകാരി )ക്യാൻവാസിൽ ചിത്രം വരച്ചുകൊണ്ട് സദസ്സിനെ ധന്യമാക്കി .തുടർന്ന് കുട്ടികൾക്ക് വിഭവസമൃദ്ധമായ സദ്യ നൽകി .

കഴിവുത്സവത്തിന്റെ രണ്ടാം ദിവസം കോട്ടം ഈസ്റ്റ് എൽ പി എസിൽ വെച്ചു നടന്നു . പെരളശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി സലീലയുടെ അധ്യക്ഷതയിൽ ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീ .അശോകൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.

കഴിവുത്സവത്തിന്റെ മൂന്നാം ദിവസം ബി ആർ സിയിൽ വെച്ചു നടന്നു . ഡയറ്റ് ഫാക്കൽറ്റി ശ്രീ പദ്മനാഭൻ മാസ്റ്ററുടെ അധ്യക്ഷതയിൽ അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സീത ടീച്ചർ ഉദ്‌ഘാടന കർമ്മം നിർവഹിച്ചു.
കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
നന്നായി. അഭിനന്ദനങ്ങള്‍
ReplyDelete