കണ്ണൂര്‍ സൗത്ത് ബി ആര്‍ സിയുടെ കീഴിലുള്ള പെരളശ്ശേരി ഒഴികെയുള്ള മുഴുവന്‍ വിദ്യാലയങ്ങളിലെയും പ്രധാനധ്യാപകര്‍ ഉച്ചഭക്ഷണത്തിനായി പാചക വാതകം ഉപയോഗിക്കുന്നത് സംബന്ധിച്ച് ഒരു സാക്ഷ്യപത്രം 29.07.2017 ന് മുമ്പ് ബി ആര്‍ സിയില്‍ എത്തിക്കണമെന്നറിയിക്കുന്നു. ആഗസ്ത് മാസത്തില്‍ ജില്ലയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ബഹു.വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് ഉച്ചഭക്ഷണം പാകം ചെയ്യാന്‍ പാചകവാതകം ഉപയോഗിക്കുന്ന കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ ജില്ലയായി കണ്ണൂരിനെ പ്രഖ്യാപിക്കുന്നതാണ്. ആയതിനാല്‍ വിവരശേഖരണം വളരെ അത്യാവശ്യമാണ്.ഇതിനകം സി ആര്‍ സി മാരുടെ കൈയ്യില്‍ നല്‍കിയവര്‍ക്ക് ഈ അറിയിപ്പ് ബാധകമല്ല.
എടക്കാട് സോണല്‍ ഡിവിഷനിലെ എല്‍ പി , യു പി പ്രധാനാധ്യാപകരുടെ സജ്ജിവ ശ്രദ്ധയ്ക്ക്.
No comments:
Post a Comment