വായിച്ചു വളരാന്‍ പുസ്തകവണ്ടി

വായന പരിപോഷണത്തിന്റെ ഭാഗമായി എല്ലാ കുട്ടികളും മികച്ച വായനക്കാർ എന്ന ലക്ഷ്യത്തോടെ കണ്ണൂർ സൗത്ത് ബി ആര്‍ സി യുടെ കീഴിലുള്ള വിവിധ പഞ്ചായത്തുകളിൽ 17 .10 .2017 മുതൽ പുസ്തകവണ്ടി യാത്ര തുടങ്ങി.അഞ്ചരക്കണ്ടി പഞ്ചായത്തിൽ പഞ്ചായത്ത് തലം മാമ്പ ഈസ്റ്റ് LP സ്കൂളില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ശ്രീമതി ഉഷ ടീച്ചർ പുസ്തകം ഏറ്റുവാങ്ങി. സ്കൂളിലെ മലയാളം അധ്യാപകന് ചാർജ് നൽകി.പുസ്തകങ്ങൾ കുട്ടികൾക്ക് നൽകി .ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ മാനേജർ ,പി.ടി.എ പ്രസിഡന്റ് ,മദർ പി ടി എ ,സി ആർ സി കോർഡിനേറ്റർ തുടങ്ങിയവര്‍ സംസാരിച്ചു
No comments:
Post a Comment