സ്വച്ഛഭാരത മിഷനോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി നടത്തുന്ന ചിത്രരചന, ഉപന്യാസരചന മത്സരങ്ങൾ.
1 മുതൽ 5 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് പൊതുവായി "എൻ്റെ
സ്വപ്‍നത്തിലെ സ്വച്ഛഭാരതം " എന്ന വിഷയത്തിൽ ചിത്രരചന മത്സരവും (പെൻസിൽ
,ക്രയോൺസ് ,ജലച്ചായം ,എണ്ണച്ചായം തുടങ്ങി ഏതു മാധ്യമവുമാകാം),6 മുതൽ 8
വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് പൊതുവായി "ഇന്ത്യയെ ശുചിത്വ
പൂർണമാക്കുന്നതിന് ഞാൻ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങൾ " എന്ന വിഷയത്തിൽ
ഉപന്യാസ മത്സരവും (2 1/2 പുറത്തിൽ കവിയാതെ) ആണ് നടത്തേണ്ടത് .
സ്കൂൾ തലം
മേൽപറഞ്ഞ 2 വിഭാഗത്തിലും ഉൾപ്പെട്ട കുട്ടികൾക്കായി 2017 സെപ്റ്റംബർ
14 ന് മൂന്ന് രക്ഷിതാക്കളുടെയെങ്കിലും സാന്നിധ്യത്തിൽ എല്ലാ
വിദ്യാലയങ്ങളിലും ഒരു മണിക്കൂർ ദൈര്‍ഘ്യമുളള മത്സരം നടത്തി ഓരോ രചന (ചിത്ര
രചനയ്ക്ക് 1, ഉപന്യാസത്തിന് 1) തെരഞ്ഞെടുത്ത് സെപ്റ്റംബർ 14 ന് വൈകുന്നേരം
5 മണിക്ക് മുമ്പായി ബി ആർ സി കളിൽ എത്തിക്കേണ്ടതാണ് .
തെരെഞ്ഞെടുക്കപ്പെട്ട ചിത്രത്തിന്റെ വശത്തുള്ള മാർജിനിലും ഉപന്യാസത്തിന്റെ മുകളിലെ മാർജിനിലും
UDISE CODE,& SCHOOL NAME, AADHAR NUMBER എന്നിവ
രേഖപ്പെടുത്തേണ്ടതാണ്. കുട്ടി സ്കൂളിൽ വെച്ച് വരച്ച ചിത്രമാണ് /
ഉപന്യാസമാണ് എന്ന് ഹെഡ്മാസ്റ്റർ സാക്ഷ്യപ്പെടുത്തുകയും വേണം. പരമാവധി
കുട്ടികൾക്ക് പ്രോത്സാഹനവും അംഗീകാരവും സ്കൂൾ തലത്തിൽ ലഭ്യമാക്കണം .
No comments:
Post a Comment