രക്ഷാകര്‍തൃവിദ്യാഭ്യാസം ജില്ലാതലം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള രക്ഷാകർതൃ ബോധവത്കരണ പരിപാടിയുടെ കണ്ണൂർ ജില്ലാ ഉദ്ഘാടനം 2018 ജനുവരി 15 നു ചെറുമാവിലായി യു പി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.വി. സുമേഷ് നിർവ്വഹിച്ചു . ജില്ലാ പഞ്ചായത്തു മെമ്പർ പി.ഗൗരി വിദ്യാഭ്യാസ ഉപഡയറക്റ്റർ യു.കരുണൻദിത് diet പ്രിൻസിപ്പൽ കെ.പ്രഭാകരൻ എസ് എസ് എ ജില്ലാ പ്രൊജക്റ്റ് ഓഫിസർ ഡോ .പി.വി.പുരുഷോത്തമൻ ,ജില്ലാ വിദ്യാഭ്യാസ ഓഫിസർ കെ.വി.ലീല.,diet സീനിയർ ലക്ച്ചർ കെ.വി.പദ്മനാഭൻ ,കണ്ണൂർ സൗത്ത് എ ഇ ഓ എം.കെ.ഉഷ,ബി.പി.ഒ പ്രകാശ്. എസ് എസ് എ പ്രോഗ്രാം ഓഫീസർമാരായ ടി.പി.വേണുഗോപാലൻ,കെ.ർ.അശോകൻ,സ്കൂൾ മാനേജർ എം.പ്രേമം. ചടങ്ങിൽ പങ്കെടുത്തു.പി.ടി.എ പ്രസിഡന്റ് കെ.വി.നിധീഷ്,അധ്യക്ഷനായിരുന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ.കെ.പ്രകാശൻ സ്വാഗതവും,പി.ടി.എ വൈസ് പ്രസിഡന്റ് എം.വി.പ്രകാശൻ നന്ദിയും പറഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രാധാന്യം ഹൈടെക് സ്കൂളുകളുടെയും ക്ലാസ് മുറികളുടെയും പ്രത്യേകതകൾ, വിദ്യാർത്ഥികളുടെ ജീവിത ശൈലികളിൽ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ,മദ്ധ്യം, മയക്കു മരുന്ന്, എന്നിവയ്ക്കെതിരെ ബോധവത്കരണം , കുട്ടികളുടെ പെരുമാറ്റത്തിൽ ഉണ്ടാകുന്ന അസ്വാഭാവികതകളെ തിരിച്ചറിഞ്ഞു അവരുടെ പ്രേശ്നങ്ങൾ പരിഹരിക്കൽ എന്നിവയാണ് ക്ലാസ്സിൽ പ്രധാനമായും ചർച്ച ചെയ്‌തത്.


No comments:
Post a Comment