രക്ഷാകര്‍തൃസംഗമം
പൊതുവിദ്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായ സാമൂഹ്യ പങ്കാളിത്തം ഉറപ്പാക്കുക, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ചുളള ധാരണ വികസിപ്പിക്കുക, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ വിജയത്തില്‍ ഓരോരുത്തരുടെയും പങ്കാളിത്തം എങ്ങിനെയാകണമെന്നതില്‍ വ്യക്തത വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി കണ്ണൂർ ബി ആര്‍ സി യിലെ അഞ്ചു സി ആര്‍ സി കളിലെയും രക്ഷാകര്‍തൃസംഗമങ്ങള്‍ക്ക് തുടക്കമായി. സ്കൂളുകളിലെ പ്രഥമാധ്യാപകരും, എസ് ആര്‍ ജി കണ്‍വീനര്‍മാരും രക്ഷിതാക്കളും പങ്കെടുത്തു.

ഇതേ ചടങ്ങിൽ വച്ച് ഐ ഇ ഡി സി ഉപകരണ വിതരണവും നടന്നു.മൗനത്തുൽ ഇസ്ലാം എൽ പി സ്കൂളിലെ അത്തികബീവിയുടെ രക്ഷിതാവ് പ്രസിഡന്റി ൽ നിന്നും ഉപകരണം ഏറ്റുവാങ്ങി.
കടമ്പുർ : കടമ്പുർ സി ആർ സി യിൽ കടമ്പുർ ഈസ്റ്റ് യു പി സ്കൂളിൽ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശോഭ പരിപാടി ഉദ്ഘടനം ചെയ്തു. മൂന്ന് സെഷനിലായി നടന്ന ക്ലാസ് കൈകാര്യം ചെയ്‌തത് ആർ.പി മാരായ ശ്രീ.സന്തോഷ് മാസ്റ്ററും,സുരേശൻ മാസ്റ്ററുമായിരുന്നു.,


എടക്കാട്.: എടക്കാട് സി ആർ സി യിൽ കിഴുന്ന സൗത്ത് യു പി സ്കൂളിൽ കൗൺസിലർ പരിപാടി ഉദ്ഘടനം ചെയ്തു. മൂന്ന് സെഷനിലായി നടന്ന ക്ലാസ് കൈകാര്യം ചെയ്‌തത് ആർ.പി മാരായ ശ്രീ.ജനു മാസ്റ്ററും,രഞ്ജിത്ത് മാസ്റ്ററും ആയിരുന്നു.


അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി സി ആർ സി യിൽ അഞ്ചരക്കണ്ടി ഹൈസ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.സീത ടീച്ചർ പരിപാടി ഉദ്ഘടനം ചെയ്തു. മനോജ് മാസ്റ്റർ,ശ്രീകേഷ് മാസ്റ്റർ എന്നിവർ ക്ലാസ് നയിച്ചു



ഇതേ ചടങ്ങിൽ വച്ച് ഐ ഇ ഡി സി ഉപകരണ വിതരണവും നടന്നു.

No comments:
Post a Comment