ആഴ്ചയിൽ 1 ദിവസം ബി ആർ സിയിൽ സ്പീച് തെറാപ്പിയും KADACHIRA AUTISUM CENTER വെച്ച്ഫി സിയോ തെറാപ്പിയും നടക്കുന്നു. Contact no 8714371499 Speech Theraphy, 7306360409 Physio Theraphy

Thursday, 26 September 2019

ഉല്ലാസ ഗണിതം അധ്യാപക പരിശീലനം


 ഒന്ന്, രണ്ട് ക്ലാസ്സുകളിലെ മുഴുവന്‍ കുട്ടികളും അടിസ്ഥാന ഗണിത ശേഷികള്‍ ആര്‍ജിച്ചു എന്ന് ഉറപ്പു വരുത്തുക, കുട്ടികള്‍ക്ക് നൂറു ശതമാനം പങ്കാളിത്ത ഗണിത പഠന ക്ലാസ്സുകള്‍ യാഥാര്‍ഥ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി  സമഗ്രശിക്ഷാ കേരള ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പഠനപോഷണ പരിപാടിയായ ഉല്ലാസ ഗണിതം അധ്യാപക പരിശീലനത്തിന്റെ രണ്ടാം ബാച്ചിന് തുടക്കമായി. മുപ്പതില്‍പ്പരം ഗണിത പഠനോപകരണങ്ങളാണ് ഉല്ലാസ ഗണിതത്തിൽ പ്രയോജനപ്പെടുത്തുന്നത്. മൂര്‍ത്ത വസ്തുക്കള്‍ ഉപയോഗിച്ചും ചിത്രങ്ങളുടെ സഹായത്തോടെയും ഗണിത പഠനത്തില്‍ സ്വയം ലയിച്ചു ചേരുന്ന കുട്ടികള്‍ക്ക് ഗണിത പഠനം ആസ്വദിക്കുന്നതിനും ഗണിതാശയങ്ങള്‍ അനായാസം സ്വാംശീകരിക്കുന്നതിനും സാധിക്കും. 

No comments:

Post a Comment