ആഴ്ചയിൽ 1 ദിവസം ബി ആർ സിയിൽ സ്പീച് തെറാപ്പിയും KADACHIRA AUTISUM CENTER വെച്ച്ഫി സിയോ തെറാപ്പിയും നടക്കുന്നു. Contact no 8714371499 Speech Theraphy, 7306360409 Physio Theraphy

Friday, 15 November 2019

രക്ഷാകർതൃ വിദ്യാഭ്യസ പരിപാടി

                       രക്ഷാകർതൃ വിദ്യാഭ്യസ പരിപാടി
  പൊതുവിദ്യാഭ്യാസം  അന്താരാഷ്ര നിലവാരത്തിലേക്കുയർത്തുന്നതിനു വിദ്യാലയങ്ങളിൽ ഉണ്ടാകേണ്ട അക്കാദമികവും ഭൗതീകവുമായ മാറ്റങ്ങളെക്കുറിച്ചും രക്ഷാകർത്താക്കളിൽ  അവബോധം വളർത്തുന്നതിന് വിദ്യാലയങ്ങളിലെ രക്ഷാകർതൃവിദ്യാഭ്യാസ പരിപാടി സംഘടിപ്പിക്കുന്നു.
    അനുബന്ധ സാമഗ്രികൾ ഇവിടെ 
PPT


പൊതുനിര്‍ദേശങ്ങള്‍ 
  • രക്ഷാകര്‍തൃ പരിശീലനത്തിനുമുന്നോടിയായി സ്കൂളുകളിൽ എസ്.ആര്‍.ജി, പി.ടി.എ എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചേരേണ്ടതാണ്.
  • 150  കുട്ടികള്‍ വരെ പഠിക്കുന്ന വിദ്യാലയങ്ങളില്‍ ഒരു ബാച്ചായി രക്ഷാകര്‍തൃയോഗങ്ങള്‍ ചേരേണ്ടതാണ്.
  • 1000കുട്ടികള്‍ വരെയുള്ള (എച്ച്.എസ്./എച്ച്.എസ്.എസ്) വിദ്യാലയ ങ്ങളില്‍ പരമാവധി 3 ബാച്ചുകള്‍ നടത്തേണ്ടതാണ്.
  • 1000നു  മുകളില്‍ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങളില്‍ പരമാവധി 4 ബാച്ചുകളായി നടത്തേണ്ടതാണ്.
  • രക്ഷാകര്‍തൃ പരിശീലനം ഉച്ചയ്ക്ക് ശേഷം 3 മണിമുതല്‍ 4.30 വരെ ക്രമപ്പെടുത്തേണ്ടതാണ്.
  • ഒന്നിലധികം ബാച്ചുകള്‍ ഉണ്ടെങ്കില്‍ ഒരു സ്കൂളില്‍ ഒരു ദിവസമായി യോഗം ക്രമീരിക്കുന്നത് ഉചിതമായിരിക്കും. അക്കാദമിക മണിക്കൂറുകള്‍ നഷ്ടപ്പെടാതെ പരിശീലനം നടത്തേണ്ടതാണ്.
  • ഓരോ പരിശീലന കേന്ദ്രത്തിലും പങ്കെടുക്കുന്ന ആര്‍.പി.മാര്‍, രക്ഷിതാക്കള്‍ എന്നിവരുടെ ഹാജര്‍ പ്രത്യേകം തയ്യാറാക്കി ബന്ധപ്പെട്ട സ്കൂളിന്റെ പ്രഥമാധ്യാപകന്റെ ഒപ്പ്, സീല്‍ ഉള്‍പ്പെടെ ബി.ആര്‍.സിയിലേക്ക് നൽകേണ്ടതാണ്. 


No comments:

Post a Comment