ആഴ്ചയിൽ 1 ദിവസം ബി ആർ സിയിൽ സ്പീച് തെറാപ്പിയും KADACHIRA AUTISUM CENTER വെച്ച്ഫി സിയോ തെറാപ്പിയും നടക്കുന്നു. Contact no 8714371499 Speech Theraphy, 7306360409 Physio Theraphy

Monday, 26 November 2018

ഭിന്നശേഷി ദിനാചരണം സ്കൂൾതല മത്സരങ്ങൾ 

  ലോകഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി നവംബർ 27 മുതൽ ഡിസംബർ 3 വരെ വിവിധ പരിപാടികൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് സ്കൂൾതലത്തിൽ മത്സരങ്ങൾ നടത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. എൽ.പി/യു.പി/ ഹൈസ്കൂൾ തലത്തിൽ ചിത്രരചന(വാട്ടർ കളർ), പോസ്റ്റർ രചന(ക്രയോൺ) എന്നിവയാണ് മത്സരങ്ങൾ. 
വിഷയം :ഭിന്നശേഷി സൗഹൃദ വിദ്യാലയം 

ഹയർസെക്കണ്ടറി തലത്തിൽ ഉപന്യാസ മത്സരം .
വിഷയം:ഉൾച്ചേരൽ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും സാമൂഹ്യപങ്കാളിത്തവും.

സ്കൂൾതല മത്സരത്തിനു ശേഷം ഓരോ വിഭാഗത്തിലെയും ഒന്നു വീതം സൃഷ്ടികൾ നവംബർ 30  ന് മുൻപ് ബി ആർ സി യിൽ എത്തിക്കണം .

No comments:

Post a Comment